Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഒരേ ദിവസം വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെഞ്ഞാറമൂട്: പെൺകുട്ടിയെയും വീട്ടമ്മയെയും ഒരേ ദിവസം വീടിനു സമീപം വ്യത്യസ്ത സ്ഥലങ്ങളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് പേരുമല കൈരളി നഗർ പണ്ടാരത്തോട് തടത്തരികത്ത് വീട്ടിൽ സജീവിന്റെ ഭാര്യ അനിത(34), കൈരളി നഗർ ഉഷാഭവനിൽ ഷിബുവിന്റെ മകൾ ചഞ്ചല(20) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.



ചഞ്ചല വീടിന്റെ മുറിയിലും അനിതയെ വീടിനു സമീപത്തെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. എംജി കോളേജിലെ രണ്ടാം വർഷ സുവോളജി വിദ്യാർഥിനിയാണ് ചഞ്ചല. രണ്ടു മരണങ്ങൾ തമ്മിൽ ബന്ധമൊന്നുമില്ലെന്നാണ്‌ പോലീസിന്റെ പ്രഥമിക നിഗമനം.

ഇരുവരുടെയും മൃദദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.




വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments